6 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ വരീന്ദര്‍ കുമാര്‍ ശര്‍മ, വരുണ്‍ താക്കൂര്‍ എന്നിവര്‍ മുഖേനെ ജയ താക്കൂറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ( Plea In Supreme Court Seeks Free Sanitary Pads For Class 6-12 Girls)
ആര്‍ത്തവത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് കൃത്യമായ ഉപദേശവും കരുതലും പലപ്പോഴും ദരിദ്രപശ്ചാത്തലത്തിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ആരോഗ്യ, മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. താഴ്ന്ന സാമ്പത്തികനില, വിദ്യാഭ്യാസമില്ലായ്മ, അന്ധവിശ്വാസങ്ങള്‍, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ അവസ്ഥ മോശമാക്കുന്നതായും ഹര്‍ജിയിലുണ്ട്.
Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് ശുചിമുറികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക, എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ഒരു ശുചീകരണത്തൊഴിലാളിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. ആര്‍ത്തവത്തെ സംബന്ധിച്ച തെറ്റായ പ്രചരണങ്ങളെ ചെറുക്കുന്നതിന് ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ വേണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു.
Story Highlights: Plea In Supreme Court Seeks Free Sanitary Pads For Class 6-12 Girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here