മായങ്ക് അഗർവാൾ പുറത്ത്; പഞ്ചാബ് കിംഗ്സിനെ ശിഖർ ധവാൻ നയിക്കും

മായങ്ക് അഗർവാളിനു പകരം പഞ്ചാബ് കിംഗ്സിനെ വരുന്ന സീസണിൽ മുതിർന്ന താരം ശിഖർ ധവാൻ നയിക്കും. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെയാണ് അഗർവാളിനു പകരം ധവാനെ നായകനാക്കിയത്. അഗർവാളിനെ ലേലത്തിനു മുന്നോടിയായി പഞ്ചാബ് റിലീസ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. പരിശീലകൻ അനിൽ കുംബ്ലെയെയും പഞ്ചാബ് നീക്കിയിരുന്നു. കുംബ്ലെയ്ക്ക് പകരം സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്ലിസ് ആണ് പഞ്ചാബിൻ്റെ പുതിയ കോച്ച്.
Gabbar will be at the ??????? for Punjab Kings! ?#SherSquad, welcome your ? Skipper, Jatt ji! ♥️?#ShikharDhawan #CaptainGabbar #SaddaPunjab #PunjabKings @SDhawan25 pic.twitter.com/BjEZZVVGrw
— Punjab Kings (@PunjabKingsIPL) November 2, 2022
ഐപിഎൽ ഏറെ പരിചയമുള്ള പരിശീലകനാണ് ബെയ്ലിസ്. 2012ലും 14ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമ്പോൾ ബെയ്ലിസ് ആയിരുന്നു പരിശീലകൻ. സിഡ്നി സിക്സേഴ്സിന് ബിഗ് ബാഷ് കിരീടവും ഇംഗ്ലണ്ട് ടീമിന് ഏകദിന ലോകകപ്പും നേടിക്കൊടുത്തിട്ടുണ്ട്.
Story Highlights: shikhar dhawan punjab kings captain