തെരുവിന്റെ വയലിൻനാദം നിലച്ചു; അലോഷി ചേട്ടൻ അന്തരിച്ചു

കൊല്ലം ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിൻ വായിച്ചുനടന്ന കുരീപ്പുഴ സ്വദേശി അലോഷ്യസ് ഫെർണാണ്ടസ് (78) അന്തരിച്ചു. കുടുംബവുമായി അകന്നുകഴിഞ്ഞ അലോഷ്യസ് വെള്ളിയാഴ്ച വൈകിട്ടാണ് കോയിവിള ബിഷപ്പ് ജറോം അഗതിമന്ദിരത്തിൽ മരിച്ചത്. സംസ്‌കാരം ശനിയാഴ്‌ച ഇരവിപുരം സെന്റ് ജോൺസ് വലിയപള്ളിയിൽ നടക്കും. ( aloysius fernandes passed away ).
Read Also: പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു
നേരത്തെ വിദേശ എയർലൈൻസിൽ ജോലിചെയ്‌തിരുന്ന അലോഷ്യസ് പിന്നീട് നാട്ടിലെത്തിയ ശേഷം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. ബീച്ചിൽ വയലിൻ വായിച്ചുനടന്നിരുന്ന അലോഷ്യസ് എല്ലാവർക്കും സുപരിചിതനായിരുന്നു.
കഴിഞ്ഞദിവസം ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് അവിടെനിന്ന് പുറത്തിറങ്ങിയ അലോഷ്യസിനെ ശക്തികുളങ്ങരയിൽവച്ച് ജീവകാരുണ്യ പ്രവർത്തകരാണ് കോയിവിള അഗതിമന്ദിരത്തിൽ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Story Highlights: aloysius fernandes passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here