Advertisement

കുഞ്ഞിനെ ആക്രമിച്ച സംഭവം; എ.എൻ ഷംസീർ ലാഘവത്തോടെയാണ് പ്രതികരിക്കുന്നത്; പി.കെ ഫിറോസ്

November 4, 2022
Google News 2 minutes Read
child assault PK Firos against AN Shamseer

തലശ്ശേരിയിൽ കുഞ്ഞിനെ ആക്രമിച്ച സംഭവത്തിൽ സ്ഥലം എം.എൽ.എ ആയ ഷംസീർ ലാഘവത്തോടെയാണ് പ്രതികരിക്കുന്നതെന്ന് മുസ്ലിംലീ​ഗ് നേതാവ് പി.കെ. ഫിറോസ്. ഇക്കാര്യത്തിൽ പൊലീസിനെ വെളള പൂശാനാണ് സി.പി. ഐ.എമ്മിന്റെ ശ്രമം. ആഭ്യന്തര വകുപ്പിനെ വീഴ്ച വകുപ്പെന്ന് വിളിക്കേണ്ട അവസ്ഥയാണിപ്പോൾ വന്നിരിക്കുന്നത്. പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമാണെന്നും ഫിറോസ് ആരോപിച്ചു. ( child assault PK Firos against AN Shamseer ).

തലശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു.

കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read Also: ‘കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ കലർത്തുന്നു’; വിദ്വേഷ പ്രസംഗവുമായി പി.സി ജോർജ്; പരാതി നൽകി പി.കെ ഫിറോസ്

ഇന്നലെ വൈകിട്ടാണ് രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശേരിയിൽ അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നിൽക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഉപജീവനത്തിന് മാർഗം തേടിയെത്തിയതാണ് ആ കുടുംബം.

ക്രൂരമായി മർദ്ദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയിൽ വ്യക്തമായത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴേക്കും ആക്രമിച്ചയാൾ കടന്നു കളഞ്ഞിരുന്നെന്ന് രക്ഷിതാക്കളും പറഞ്ഞു.

തലശ്ശേരി ജനറൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാൻ കയ്യിൽ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം.

Story Highlights: child assault PK Firos against AN Shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here