കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; നിർണായക സെനറ്റ് യോഗം ഇന്ന്

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച നിർണായക സെനറ്റ് യോഗം ഇന്ന്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാനാണ് പ്രത്യേക യോഗം. അജണ്ടയിൽ ഇല്ലെങ്കിലും സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും.
Read Also: ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്
ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനഃപരിശോധന ആവശ്യമാണോ എന്ന് ഇന്നത്തെ പ്രത്യേക യോഗം തീരുമാനിക്കും. വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ മോഹനൻ കുന്നുമ്മൽ യോഗത്തിൽ അധ്യക്ഷനായിരിക്കും.
Read Also: തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങി
പ്രമേയം പിൻവലിക്കുന്നത് ഗവർണർക്ക് കിഴടങ്ങുന്നതിന് തുല്യമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്. സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് യോഗത്തിന്റെ അജണ്ടയിൽ ഇല്ലെങ്കിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും.
Story Highlights: Kerala University Vice Chancellor appointment; Crucial Senate meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here