സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാൻ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ വർധിപ്പിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ( Nursing seats will be increased; Veena George ).
Read Also: എല്ലാ മെഡിക്കല്‍ ദന്തല്‍ നഴ്‌സിംഗ് കോളജുകളിലും മനുഷ്യ ശൃംഖല
സർക്കാർ മേഖലയിൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കാൻ മന്ത്രി നിർദേശം നൽകി. 510 നഴ്‌സിംഗ് സീറ്റുകൾ ഈ വർഷം വർധിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി.
സർക്കാർ നഴ്‌സിംഗ് കോളജുകളിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് വേണ്ടിയുള്ള നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസൽ നൽകാൻ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽമാർക്കും മന്ത്രി വീണ ജോർജ് നിർദേശം നൽകി.
Story Highlights: Nursing seats will be increased; Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here