Advertisement

ഷാരോൺ കൊലപാതക കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം, കേസ് കേരളത്തിൽ തന്നെ അന്വേഷിക്കും

November 4, 2022
2 minutes Read
Sharon Raj Murder case Investigation team

പാറശാല ഷാരോൺ കൊലപാതക കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം. ആശുപത്രിയിൽ നിന്ന് ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്ത സാഹചര്യത്തിലാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം കേസ് കേരളത്തിൽ തന്നെ അന്വേഷിക്കുമെന്നാണ് പൊലീസ് നിലപാട്. തമിഴ്നാട് പൊലീസിന് കേസ് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ഷാരോണിന്റെ മാതാപിതാക്കൾ നിവേദനം നൽകിയിട്ടുണ്ട്.

കീടനാശിനി നൽകിയ വീട് തമിഴ്നാട് പൊലീസ് പരിധിയിലെ രാമവർമൻ ചിറ എന്ന സ്ഥലത്തായതിനാലാണ് അന്വേഷണം കൈമാറണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. നിർണായക തെളിവ് കണ്ടെത്തുന്നതും തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായിരുന്നു. കേസ് കേരള പൊലീസ് അന്വേഷിക്കുന്നതിലും നിയമ തടസ്സമില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Read Also: ഷാരോൺ കൊലപാതകം; അന്വേഷണത്തിൽ വീഴ്ച് ഉണ്ടായിട്ടില്ല, പൊലീസ് ക്യത്യമായി ഇടപെട്ടുവെന്ന് പാറശാല സി.ഐ

കേസ് തമിഴ്നാടിന് കൈമാറണോ എന്ന് അന്വേഷണ ഏജൻസിക്ക് തീരുമാനിക്കാമെന്നും നിയമോപദേശമുണ്ട്. ഇതിനിടെയാണ് ഷാരോണിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകിയത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ പ്രൈവറ്റ് സെക്രട്ടറി പരാതി സ്വീകരിച്ചു. കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന് ഉറപ്പു കിട്ടിയതായി മാതാപിതാക്കൾ അറിയിച്ചു.

ഗ്രീഷ്‌മയുടെ ‘അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ സെല്ലിലേക്ക് മാറ്റിയാൽ ഗ്രീഷ്മയ്ക്കയും കസ്റ്റഡി അപേക്ഷ നൽകും. ഗ്രീഷ്മ മനഃപൂർവം കസ്റ്റഡി വൈകിപ്പിക്കുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. അതിനിടെ കേസിലെ പ്രധാന സാക്ഷി റിജിനെ റൂറൽ എസ്പി ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു.

Story Highlights: Sharon Raj Murder case Investigation team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top