Advertisement

ഷാരോൺ കൊലപാതകം; അന്വേഷണത്തിൽ വീഴ്ച് ഉണ്ടായിട്ടില്ല, പൊലീസ് ക്യത്യമായി ഇടപെട്ടുവെന്ന് പാറശാല സി.ഐ

November 1, 2022
2 minutes Read

പാറശാല ഷാരോൺ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് ഉണ്ടായിട്ടില്ലെന്ന് പാറശാല സി.ഐ. കേസിൽ പാറശാല പൊലീസ് ക്യത്യമായി ഇടപെട്ടിട്ടുണ്ട്. സംഭവം നടന്നു ഏഴ് ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞത്. മെഡിക്കൽ കോളജ് അധികൃതരാണ് വിവരം അറിയിച്ചത്. ഷാരോണിനു വയ്യാതായി ഏഴ് ദിവസവും ബന്ധുക്കൾ പൊലീസിനെ സമീപിച്ചില്ല. ഷാരോണിന്റെ മൊഴിയിലും ദുരൂഹത പ്രകടിപ്പിച്ചില്ലെന്ന് പാറശാല സി.ഐ വ്യക്തമാക്കി.

ഷാരോൺ മരിച്ചത് ഒക്ടോബർ 25 ന് വൈകിട്ടാണ്. 26 ന് വീട്ടുകാരെ പൊലീസ് നിർബന്ധിച്ചു സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷാരോണിന്റെ വീട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു തവണ പെൺകുട്ടിയുടെ മൊഴി എടുത്തു. 27 ന് പോസ്റ്റ്മോർട്ടം ഡോക്ടറുടെ മൊഴിയിൽ അന്വേഷണം ഊർജിതമാക്കി. കഷായം കടയിൽ നിന്നു വാങ്ങിയെന്ന മൊഴി 28 ന് തന്നെ നുണയാണെന്ന് സ്ഥിരീകരിച്ചെന്നും പാറശാല സി.ഐ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നു വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥർ.

Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ

അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഡിസ്ചാർജ് ചെയ്യണോ എന്നതിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.

Story Highlights: Parassala C.I On Sharon murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top