കേരള പൊലീസിന് എന്ത് പറ്റി, നീതിന്യായ നിർവഹണം നടത്തുന്നില്ല; വി.ഡി സതീശൻ

തലശേരി സംഭവത്തിൽ കേരള പൊലീസിന് എന്ത് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നീതിന്യായ നിർവഹണം നടത്തുന്നില്ല. സിപിഐഎം ആണ് പൊലീസിനെ നിയന്ത്രിക്കുന്നത്. നൂറു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമോ?. ക്രിമിനലുകളെ വളർത്തുകയാണ്.നിയമ നടപടിയെടുക്കാൻ പൊലീസ് വന്നാൽ വിരട്ടുന്നു. മുഖ്യമന്ത്രി ഉറങ്ങുകയാണ്. പൊലീസിനെ നിയന്ത്രിക്കാൻ ഗവന്മെൻ്റ് ഇല്ല, എല്ലാം പാർട്ടിയാണ് നിയന്ത്രിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.
സാങ്കേതിക സർവകലാശാല വിസിക്കെതിരായ പ്രതിഷേധം സുപ്രിംകോടതി വിധിക്കെതിരായ നിലപാടാണ്. അക്കാദമിക്ക് കഴിവുള്ളയാളെയാണ് നിയമിച്ചത്. ഗവർൺമെന്റ് ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇരകളാകുന്നു. ഗവൺമെന്റും യൂണിവേഴ്സിറ്റിയും ചെയ്യേണ്ടത് അവർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: കുട്ടിയെ ചവിട്ടി തെറുപ്പിച്ചത് കൊടുംക്രൂരത, കേരളം തലതാഴ്ത്തുന്നു; വി.ഡി സതീശൻ
ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് സർക്കാരിനെ സഹായിക്കാനാണ്. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമം. ഗവർണർ ഗവൺമെൻ്റ് പോരെന്ന് വരുത്തി തീർക്കുന്നു. ഇവർ തമ്മിൽ ഒരു തർക്കവും ഇല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
Story Highlights: V D Satheesan Against Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here