Advertisement

എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ സുഹൃത്തിന്റെ വീട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് കുറ്റക്കാരനെന്ന് കോടതി

November 4, 2022
1 minute Read
young man molesting student

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ. കല്ലിയൂർ പെരിങ്ങമല തെറ്റിവിള ആശുപത്രിക്ക് സമീപം വി.എസ് ഭവനിൽ ബിജു (35) കുറ്റക്കാരനാണെന്നാണ് നെയ്യാറ്റിൻകര അതിവേഗ പ്രത്യേക കോടതി ജഡ്ജി രശ്മി സദാനന്ദൻ വിധിച്ചത്. കേസ് ശിക്ഷ വിധിക്കുന്നതിലേയ്ക്ക് മാറ്റി.

കേസിന് ആസ്പദമായ സംഭവം നടന്നത് 2014ലാണ്. മാതാപിതാക്കൾക്കൊപ്പം ബാംഗ്ലൂരിൽ താമസിച്ച് പഠിക്കുകയായിരുന്ന പെൺകുട്ടിയാണ് അവധിക്ക് നാട്ടിലെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടത്. പ്രതി രാത്രി ഫോണിൽ വിളിച്ച് പെൺകുട്ടിയെ പുറത്തിറക്കി സുഹൃത്തിന്റെ വീട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

Read Also: പതിനേഴുകാരിയെ പീഡിപ്പിച്ച 13 പേർക്കെതിരെ പോക്സോ കേസ്; ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിന്ദുകുമാരിയാണ് പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചത്. നേമം പൊലീസ് ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ, എസ്.ഐ എ.അഭിലാഷ് എന്നിവരാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്.

Story Highlights: young man molesting student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top