ലൈംഗിക പീഡന പരാതി : ഗവേഷണ വിഭാഗം മേധാവിക്കെതിരെ നടപടിയെടുത്ത് തിരുവനന്തപുരം ആർസിസി
വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ ഗവേഷണ വിഭാഗം മേധാവിക്കെതിരെ നടപടിയെടുത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. കാൻസർ റിസർച്ച് വിഭാഗം മേധാവി ഡോ.എസ്.കണ്ണനെയാണ് ആർസിസി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ ഇരുപത്തിയഞ്ചോളം പരാതികളാണ് ആർഎസ്എസ് മാനേജ്‌മെന്റിന് ലഭിച്ചത്. പഠന – ഗവേഷണ ആവശ്യങ്ങൾ മുതലെടുത്ത് വിദ്യാർത്ഥിനികളെ ചൂഷണം ചെയ്‌തെന്നാണ് പരാതികൾ. ( complaint against rcc research head )
മാതൃക സ്ഥാപനമായ തിരുവനന്തപുരം ആർസിസിയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.ലൈംഗിക പീഡനം ആരോപിച്ച് ആർസിസി ഗവേഷണ വിഭാഗം മേധാവി ഡോ.എസ്.കണ്ണനെതിരെ ഗവേഷണ വിദ്യാർത്ഥികൾ നൽകിയത് 21 പരാതികൾ. സമാന പരാതി 4 ഫാക്വൽറ്റി അംഗങ്ങളും നൽകി. പഠന – ഗവേഷണ ആവശ്യങ്ങൾ മുതലെടുത്ത് കണ്ണൻ വിദ്യാർത്ഥിനികളെ ദുരുപയോഗിച്ചെന്നും പദവി ദുരുപയോഗം ചെയ്ത് തന്റെ ഇംഗിതത്തിന് വഴങ്ങാൻ നിർബന്ധിച്ചു എന്നുമാണ് പരാതികൾ. ആർസിസി മാനേജ്‌മെന്റിനാണ് ഇവർ പരാതി നൽകിയത്.
Read Also: ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപ വർധിപ്പിക്കും; മെഡിക്കൽ കോളജുകൾ നവീകരിക്കും
ഒക്ടോബർ 27 ന് ചേർന്ന ആഭ്യന്തര പരിഹാര സമിതി പരാതികൾ പരിഗണിക്കുകയും ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു. അന്വേഷണ വിധേയമായി ഡോ.എസ്.കണ്ണനെ ആർസിസി ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ച്ചയാണ് ഇയാൾക്ക് സസ്‌പെൻഷൻ നൽകിയത്.ആർസിസി അഭ്യന്തര പരാതി പരിഹാര സമിതി വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. വിഷയത്തിൽ വിദ്യാർത്ഥിനികളോ, ആർസിസി മാനേജ്‌മെന്റോ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്കും, വിശദമായ നിയമോപദേശവും കേട്ട ശേഷം അക്കാര്യം ആലോചിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
പരാതി കെട്ടിച്ചമച്ചതെന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷെ ലഭിച്ചത് ഒന്നും രണ്ടുമല്ല, ഇരുപത്തിയഞ്ച് പരാതികളാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
Story Highlights: complaint against rcc research head
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here