ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ ഇന്ത്യ; മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ല

ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ തീരുമാനിച്ച് ഇന്ത്യ. മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തു. നവംബര്‍ 10, 11 തിയതികളില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപ്) ആണ് പരീക്ഷണം നടക്കുക. 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ അടക്കം ഇന്ത്യ പരീക്ഷിക്കും. ( India to face Chinese spy ship challenge Missile test will not be withdrawn)
മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്- 6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചത്. യുവാന്‍ വാങ് നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് സ്ഥിതീകരിച്ചിട്ടുണ്ട്. ചൈനീസ് ചാരക്കപ്പലുകളുടെ കണ്ണിനെ അതിജീവിയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ക്ക് സാധിക്കുമെന്ന് ഡി ആര്‍ ഡി എ സൂചിപ്പിച്ചിട്ടുണ്ട്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യന്‍ നേവി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളായ പാത, വേഗത, ദൂരം, കൃത്യത മുതലായവ ചാരക്കപ്പല്‍ വഴി ചൈന മനസിലാക്കുമെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഈ ഭീഷണിയെ ഇപ്പോള്‍ നേരിടാന്‍ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.
Story Highlights: India to face Chinese spy ship challenge Missile test will not be withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here