തലശേരിയിൽ ആറുവയസുകാരനെ തലക്കടിച്ചയാൾ അറസ്റ്റിൽ

തലശേരിയിൽ കാറിൽ ചാരി നിന്ന ആറുവയസുകാരനെ തലക്കടിച്ചയാളെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി പി കെ മെഹമൂദിനെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.(police arrest second person in thalassery issue)
വ്യാഴാഴ്ച്ച രാത്രി ശിഹ്ശാദ് കുട്ടിയെ ചവിട്ടുന്നതിന് മുമ്പ് വഴിയാത്രക്കാരനായ പി കെ മെഹമൂദ് കുഞ്ഞിന്റെ തലയ്ക്കടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇക്കാര്യം അറിയിച്ചത്.കാറിൽ ചാരി നിൽക്കുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുന്നത് അവിടെ നിന്നും മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
എന്നാൽ താൻ കുട്ടിയെ അവിടെ നിന്നും മാറ്റിയതാണെന്നും ഭിക്ഷ ചോദിച്ചപ്പോൾ പൈസ കൊടുത്തുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചിരുന്നു.
എന്നാൽ തലയ്ക്ക് അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ആറുവയസുകാരനെ ചവിട്ടിയ സംഭവത്തിൽ അറസ്റ്റിലായ ശിഹ്ശാദിനെ 14 ദിവത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കുറ്റകരമായ നരഹത്യാ ശ്രമമായിരുന്നു പ്രതിയുടേതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Story Highlights: police arrest second person in thalassery issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here