Advertisement

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏക സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബി.ജെ.പി

November 6, 2022
2 minutes Read

ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ഏക സിവില്‍കോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.(bjp releases 11 point manifesto for himachal)

ആറ് ദിവസം മാത്രമാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും അതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ വ്യക്തമാക്കി.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ മേഖലയിലടക്കം എട്ടു ലക്ഷം തൊഴില്‍, മലയോര സംസ്ഥാനമായ ഹിമാചലില്‍ എല്ലാ ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്നതിന് കാലവസ്ഥയ്ക്ക് അനുയോജ്യമായ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം. ഒമ്പത് ലക്ഷത്തോളം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി, ആത്മീയ ടൂറിസം മേഖല വികസിപ്പിക്കല്‍, അഞ്ച് പുതിയ മെഡിക്കല്‍ കോളജുകള്‍, മൊബൈല്‍ ക്ലിനിക് വാഹനങ്ങള്‍ ഇരട്ടിപ്പിക്കല്‍, യുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി 900 കോടി തുടങ്ങിയ വാഗ്ദാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Story Highlights: bjp releases 11 point manifesto for himachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top