പീഡന പരാതി; ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ശ്രീലങ്കൻ താരം ഓസ്ട്രേലിയയിൽ അറസ്റ്റിൽ

ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലക ഓസ്ട്രേലിയയിൽ അറസ്റ്റിൽ. പീഡന പരാതിയെ തുടർന്നാണ് താരം അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് സിഡ്നിയിലെ ടീം ഹോട്ടലിൽ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 29 വയസുകാരിയായ യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. റോസ് ബേയിലെ തൻ്റെ വസതിയിൽ വച്ച് ഈ ആഴ്ച ആദ്യം തന്നെ ഗുണതിലക ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി.
“ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെയാണ് കുറച്ചുദിവസങ്ങൾക്കു മുൻപ് ഇരുവരും പരിചയത്തിലായിരുന്നു. നവംബർ 2 ബുധനാഴ്ച വൈകിട്ട് ഗുണതിലക തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.”- ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.
ആദ്യ റൗണ്ടിൽ പരുക്കേറ്റ ഗുണതിലക ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ, താരം ശ്രീലങ്കൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ തുടർന്നു. ശ്രീലങ്കയ്ക്കായി 47 ഏകദിനങ്ങളും 46 ടി-20കളും കളിച്ചിട്ടുണ്ട്.
Story Highlights: Danushka Gunathilaka sexual assault arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here