പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ മാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് എംഎൽഎ

കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് കുന്നമംഗലം എംഎൽഎ എംഎൽഎ അഡ്വ. പിടിഎ റഹീം. എൻ.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിതെന്നും കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ് എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. (pta rahim cut out)
Read Also: മലപ്പുറത്ത് അർജൻ്റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നുവീണു: വിഡിയോ
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പുള്ളാവൂരിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ല. കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻ.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്. എൻ.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല.
ഈ വിഷയത്തിൽ മെസ്സിക്കും നെയ്മർക്കും ഫുട്ബോൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്.
ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാൽപന്ത് കളിക്കൊപ്പമാണ്.
അഡ്വ. പി.ടി.എ റഹീം എം.എൽ.എ
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ടുകൾ നീക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. മെസിയുടെ കൂറ്റൻ കട്ടൗട്ട് ചെറുപുഴയിൽ ഉയർന്നതായിരുന്നു ആദ്യ സംഭവം. തുടർന്ന് ഇതേ സ്ഥലത്ത് അതിനേക്കാൾ തലപ്പൊക്കത്തിൽ ബ്രസീൽ ആരാധകർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു.ലൈറ്റടക്കം സ്ഥാപിച്ചായികുന്നു കട്ടൗട്ട് ഉയർത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടേതിന് 40 അടിയാണ് ഉയരം.
Story Highlights: mla pta rahim kozhikode cut out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here