ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക്; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പുതിയ തുടക്കം

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവിന്റെ തുടക്കം. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.(suresh gopi son madhav suresh into malayalam cinema)
മലയാള സിനിമ അരങ്ങേറ്റത്തിൽ മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനെത്തിയിരുന്നു. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. എന്നാൽ മാധവ് ആദ്യമായല്ല ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. 2016 ലാണ് സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
Story Highlights: suresh gopi son madhav suresh into malayalam cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here