Advertisement

വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിൽ; സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിക്രമൻ നായർ

November 6, 2022
2 minutes Read
vismaya brother captured by guinea

വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിലായ സംഭവത്തിൽ സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിസ്മയുടെ പിതാവ് വിക്രമൻ നായർ. രാവിലെയും മകൻ വിജിത്ത് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു. ഇന്ന് നൈജീരിയൻ സേന മകനെയും സംഘത്തെ കൂട്ടിക്കൊണ്ടുപോകുമെന്നാണ് ആശങ്കയെന്നും വിക്രമൻ നായർ 24 നോട് പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവരെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും വിക്രമൻ നായർ പറഞ്ഞു. ( vismaya brother captured by guinea )

‘നേരത്തെ എംബസി ഇടപെട്ടിട്ടുണ്ടെന്നാണ് മോൻ പറഞ്ഞത്. കമ്പനി എത്രയോ കോടി രൂപ അടച്ചിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. മോൻ പറഞ്ഞത് വച്ചുള്ള അറിവേ എനിക്കുള്ളു’- വിക്രമൻ നായർ പറഞ്ഞു.

നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരമാണ് സംഘത്തെ തടവിലാക്കിയിരിക്കുന്നത്. പിഴ നൽകിയിട്ടും വിട്ടയച്ചില്ല എന്ന് വിജിത്ത് 24 നോട് ഇന്നലെ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ് സംഘം.

Read Also: കാർ കാരണം മകൾക്ക് ജീവൻ നൽകേണ്ടി വന്നു; പുതിയ ഓഡി കാർ സ്വന്തമാക്കി വിസ്മയുടെ അച്ഛൻ

നോർവേ ആസ്ഥാനമായ ഒഎസ്എം മാറിടൈം കമ്പനിയുടെ ഹീറോയിക് ഐഡ കപ്പൽ ഓഗസ്റ്റ് എട്ടിന് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡോ ഓയിൽ നിറയ്ക്കാനായി എത്തിയപ്പോഴായിരുന്നു ഗിനിയ സേനയുടെ പിടിയിലായത്. ക്രൂഡോയിൽ നിറയ്ക്കാനായി ഊഴം കാത്ത് ടെർമിനലിൽ നിൽക്കുന്നതിടെ, മറ്റൊരു കപ്പൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കടൽക്കൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ നീക്കുന്നതിനിടെയാണ് ഗിനിയ സേന വളഞ്ഞത്. നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരമാണ് 26 പേരെ പിടികൂടിയത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. വിസ്മയയുടെ സഹോദരൻ വിജിത്തുൾപ്പെടെ മൂന്ന് പേർ മലയാളികളാണ്. കമ്പനി പിഴ നൽകിയിട്ടും ഗിനിയ സേന വിട്ടയച്ചില്ല. ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം എന്ന് വിജിത്ത് 24 നോട് പറഞ്ഞു.

Story Highlights: vismaya brother captured by guinea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top