വയനാട് മീനങ്ങാടി പഞ്ചായത്തിൽ കടുവ ആക്രമണം

വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലും കടുവ ആക്രമണം. ഏഴ് ആടുകളെ കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പനമരം ബീനാച്ചി റോഡ് ഉപരോധിച്ചു. ഡിഎഫ്ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ( wayanad tiger attack )
കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയൽ പ്രദേശങ്ങളിൽ നിന്ന് 21 ആടുകളെയാണ് കടുവ ആക്രമിച്ചത്. 18 ആടുകളെ കൊന്നു. ഭീതിയിലാണ് നാട്ടുകാർ. നാട്ടുകാർ കൊളഗപ്പാറയിലും ബീനാച്ചി പനമരം റോഡിലും ഉപരോധം സമരം നടത്തി.
സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കടുവയെ ഉടൻ പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
Story Highlights: wayanad tiger attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here