മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മടങ്ങുന്നതിനിടെ ആര്യ രാജേന്ദ്രനെതിരെ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ. നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകി മടങ്ങുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. മേയറുടെ ഔദ്യോഗിക വാഹനത്തിന് നേരെ ചാടിയിറങ്ങി പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ( Youth League protest Arya Rajendran ).
നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. അല്പസമയം മുമ്പാണ് മേയർ സെക്രട്ടറിയേറ്റിൽ എത്തിയത്. മേയർ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അവർ മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയത്.
Read Also: നിയമന കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി
തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തയ്യാറാക്കിയത് താനല്ലെന്നു മേയർ വ്യക്തമാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചിരുന്നു. കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മേയർക്കെതിരെ നടപടിയുണ്ടാകില്ല. മേയർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സിപിഐഎമ്മിലില്ല. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്.
മേയറുടെ കത്ത് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ ആര്യ രാജേന്ദ്രൻ മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മേയറുടെ വിശദീകരണം ഗൗരമായി കാണുന്നില്ല. ആര്യ രാജേന്ദ്രൻ ഒരു ചെറിയ ബിന്ദു മാത്രമാണ്. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. മേയർക്ക് ചെറിയ പ്രായമാണ്. തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. എല്ലാ തെളിവും മാധ്യമങ്ങളുടെ കയ്യിലുണ്ട്. ഗുരുതരമായ തെറ്റാണെന്നും ഇത് തന്നെയാണ് കേരളം മുഴുവൻ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
Story Highlights: Youth League protest Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here