Advertisement

ഗവർണർ സർക്കാർ പോര്;
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലോ? ട്വന്റിഫോർ യുട്യൂബ് പോളിന്റെ ഫലമറിയാം

November 7, 2022
2 minutes Read
24 youtube poll governor issue

ഗവർണർ – സർക്കാർ പോര് വിഷയത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 10 മണിക്കൂറിൽ 28,329 പേർ പങ്കെടുത്ത പോളിൽ 73 ശതമാനം പേരും അതെ എന്ന അഭിപ്രായപ്പെട്ടു. അല്ല എന്ന് 19 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 8 ശതമാനം പേർക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( 24 YouTube poll governor issue )

അകെ വോട്ട് – 28,329

അതെ – 73 %

അല്ല – 19%

നിഷ്പക്ഷം- 8%

പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ തെറ്റായ ഇടപെടലുകളും യോഗ്യത ഉള്ളവരെ പുറത്തുനിർത്തി അയോഗ്യരായ സ്വന്തക്കാരെ തിരുകിക്കയറ്റുന്നതാണെന്നും വിദ്യാഭ്യാസ മേഘലയുടെ നിലവാരം ഇടിഞ്ഞ് പോവുകയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും അനധികൃത നിയമനങ്ങൾ നടക്കുന്നുണ്ടെന്നും പോളിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങളുടെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോർ യൂട്യൂബ് പോൾ തുടരും. പ്രേക്ഷകർക്ക് അഭിപ്രായം രേഖപ്പെടുത്താൻ ട്വന്റിഫോർ സബ്സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങിൽ പങ്കെടുക്കാം.

Story Highlights: 24 YouTube poll governor issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top