Advertisement

കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവ്

November 7, 2022
Google News 2 minutes Read

കോൺഗ്രസിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം. ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ KGF-2 എന്ന ചിത്രത്തിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് നൽകിയ പകർപ്പവകാശ ലംഘന കേസിലാണ് കോടതി ഉത്തരവ്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യാനും കോടതി നിർദ്ദേശിച്ചു. പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് സംഗീതം ഉപയോഗിച്ചുവെന്നാരോപിച്ച് എംആർടി സംഗീതം കമ്പനി രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ കഴിഞ്ഞ മാസമാണ് പരാതി നൽകിയത്.

Story Highlights: Block Congress Twitter Account Says Court Copyright Violations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here