Advertisement

കാറില്‍ ചാരിയതിന് മർദ്ദനം: നാടോടി ബാലനിൽ നിന്ന് ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും

November 7, 2022
Google News 1 minute Read

കാറില്‍ ചാരിയതിന് കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മൊഴി ശേഖരിക്കും. ഗണേശിനെ ഇന്ന് ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തേക്കും.

അതേസമയം ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. സംഘം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആദ്യം വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

Story Highlights: Child Rights Commission will take a statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here