പടക്കം പൊട്ടിച്ചതിന് ശകാരിച്ചു, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ശകാരിച്ചെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ സ്വകാര്യ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. (Class 12 Student Scolded For Bursting Crackers, Died By Suicide)
നവംബർ 3 ന് തെക്കൻപൂർ പ്രദേശത്തെ ഒരു സ്വകാര്യ ഹയർസെക്കൻഡറി സ്‌കൂളിൽ ചില വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും 16 വയസ്സുള്ള വിദ്യാർത്ഥിയെ ശകാരിച്ചു. സ്‌കൂൾ സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം അവർ കൗമാരക്കാരനെ തടഞ്ഞുവെച്ചതായും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി. വീട്ടിലെത്തിയ വിദ്യാർത്ഥി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസർ രമേഷ് ഷാക്യ പറഞ്ഞു.
പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Class 12 Student Scolded For Bursting Crackers, Died By Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here