Advertisement

‘ഹിന്ദു എന്നത് പേർഷ്യൻ പദം, വാക്കിന്റെ അർത്ഥം വളരെ വൃത്തികെട്ടത്’: പ്രസ്താവനയിൽ ഉറച്ച് കർണാടക കോൺഗ്രസ് എം‌എൽ‌എ

November 8, 2022
9 minutes Read

“ഹിന്ദു” എന്ന പദം പേർഷ്യക്കാരാണ് സൃഷ്ടിച്ചതെന്ന മുൻ പ്രസ്താവന ആവർത്തിച്ച് കർണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് ജാർക്കിഹോളി. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഹിന്ദു എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നതിന് നൂറുകണക്കിന് രേഖകളുണ്ടെന്നും ജാർക്കിഹോളി പ്രതികരിച്ചു. ഹിന്ദു എന്ന വാക്കും മതവും ജനങ്ങളുടെ മേൽ ബലമായി അടിച്ചേൽപ്പിച്ചതാണെന്ന് ജാർക്കിഹോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. (‘Hindu’ is Persian word, reaffirms Karnataka Congress MLA despite opposition)

സംസ്ഥാനത്തെ ബെലഗാവി ജില്ലയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ജാർക്കിഹോളിയുടെ വിവാദ പരാമർശം. ‘ഹിന്ദു’ എന്ന പദം എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ച ജാർക്കിഹോളി ഇത് പേർഷ്യയിൽ നിന്നാണ് വന്നതാണെന്ന് പറയുകയും ചെയ്തു. ഇറാൻ, ഇറാഖ്, കസാഖ്സ്താൻ, ഉസ്‌ബെക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിക്കുന്നത്. അപ്പോൾ ഇന്ത്യയുമായി എന്താണ് ബന്ധമെന്നും ‘ഹിന്ദു’ എന്ന വാക്ക് എങ്ങനെയാണ് നിങ്ങളുടേതായതെന്നും അദ്ദേഹം ചോദിച്ചു.

‘ഈ വാക്കും മതവും ഞങ്ങളുടെ മേൽ ബലമായി അടിച്ചേൽപ്പിക്കുകയാണെന്നും ജാർക്കിഹോളി പറഞ്ഞു. ‘വാട്ട്സ്ആപ്പ്, വിക്കിപീഡിയ എന്നിവ പരിശോധിക്കുക. ഈ പദം നിങ്ങളുടേതല്ല. ഹിന്ദു എന്ന വാക്കിന്റെ അർത്ഥം അറിയുമ്പോൾ നിങ്ങൾ നാണം കെടും. വാക്കിന്റെ അർത്ഥം വളരെ വൃത്തികെട്ടതാണ്. ഇത് ഞാൻ പറയുന്നില്ല. ഇത് ഇതിനകം വെബ്സൈറ്റുകളിൽ ഉണ്ട്’ ജാർക്കിഹോളി പറഞ്ഞു. ജാർക്കിഹോളിയുടെ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Story Highlights: ‘Hindu’ is Persian word, reaffirms Karnataka Congress MLA despite opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top