Advertisement

‘കായികമായി നേരിട്ടാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും’, സിപിഐഎമ്മിനോട് കെ സുധാകരന്‍

November 8, 2022
3 minutes Read

സിപിഐഎം പറയുന്നത് ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി പി ഐഎമ്മിന്‍റെ ശ്രമമെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടിക്കും.(k sudhakaran against cpim on arya rajendran letter issue)

മേയറുടെ വഴി തടഞ്ഞ ചുണക്കുട്ടികളായ കെ എസ് യു പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ, സി പി എം ക്രിമിനലുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും തുടര്‍ച്ചയായി വഞ്ചിച്ച സംസ്ഥാനത്തെ യുവാക്കളുടെ പ്രതിഷേധമാണ് കെ എസ് യു പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത്. കെ എസ് യു പ്രവര്‍ത്തകരെ കയ്യാമം വെച്ച പൊലീസ് അക്രമികളായ സി പി ഐ എം പ്രവര്‍ത്തകരെ വെറുതെ വിടുകയും ചെയ്തെന്നും സുധാകരൻ പറഞ്ഞു.

Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

അധികാരത്തിന്റെ തണലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തിണ്ണമിടുക്ക് കാട്ടാന്‍ മുതിരുമ്പോള്‍ അതിന് കെ എസ് യുവിന്റെ കുട്ടികളെ ബലിയാടാക്കാമെന്ന് പൊലീസ് സ്വപ്‌നം കാണണ്ട. മേയര്‍ക്കെതിരായ ഗുരുതര ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനോ, പ്രിന്‍സിപ്പാളിനെതിരെ കൊലവിളി നടത്തുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയോ സംരംഭകരുടെ മേല്‍ കുതിരകേറുന്ന ഇടതു തൊഴിലാളി സംഘടനയുടെ നേതാക്കള്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത പൊലീസ് സിപിഐഎമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: k sudhakaran against cpim on arya rajendran letter issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top