ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ പാണ്ഡെ(75) ആണ് മരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. (krishna kumar pandey died of heart attack during bharat jodo yatra)
ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ. സംസ്ഥാനത്ത് യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയ ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
This 62nd morning of Bharat Jodo Yatra, Krishna Kumar Pandey, General Secretary of Seva Dal was holding the national flag and walking with @digvijaya_28 & me. After a few minutes, as is the practice, he handed the flag to a colleague and moved back. Thereafter he collapsed… pic.twitter.com/5rMiCAfu6P
— Jairam Ramesh (@Jairam_Ramesh) November 8, 2022
സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, ദിഗ്‌വിജയ് സിങ്, സേവാദൾ ദേശീയ പ്രസിഡന്‍റ് ലാൽജി ദേശായി, എച്ച്.കെ പാട്ടീൽ, നാനാ പടോലെ, അശോക് ചവാൻ, ബാലാസാഹേബ് തൊറാട്ട്, സന്ദേശ് സിംഗാൽക്കർ, മഹേന്ദ്ര സിങ് വോറ എന്നിവർ ദുഃഖം രേഖപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം തെലങ്കാനയിൽ നിന്നാണ് പദയാത്ര മഹാരാഷ്‌ട്രയിലെത്തിയത്.
Story Highlights: krishna kumar pandey died of heart attack during bharat jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here