റാസൽഖൈമയിൽ സാഹസികയാത്ര നടത്തുന്നവർക്ക് ബോധവത്കരണ ക്യാമ്പയിനുമായി റാസൽഖൈമ പൊലീസ്

റാസൽഖൈമയിൽ സാഹസികയാത്ര നടത്തുന്നവർക്ക് ബോധവത്കരണ ക്യാമ്പയിനുമായി റാസൽഖൈമ പൊലീസ്. സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കാത്തതിനാൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വഴിതെറ്റുകയും ചെയ്യുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി ( Ras Al Khaimah Police awareness campaign ).
യുഎഇയിൽ തണുപ്പുകാലം ആരംഭിച്ചതോടെ നിരവധി പേരാണ് റാസൽഖൈമയിലെ മലയോരങ്ങളിലേക്ക് യാത്രനടത്തുന്നത്. എന്നാൽ മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാൽ ഇത്തരം നിരവധി യാത്രകളിൽ അപകടങ്ങൾ റിപ്പോര‍്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതിനകം 40 രക്ഷാപ്രവർത്തനങ്ങളാണ് മലയോര മേഖലകളിൽ പൊലീസ് നടത്തിയത്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ഇതുവഴി 91 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് ഹെഡ് ക്വോട്ടേഴ്സ് അധികൃതർ അറിയിച്ചു. മലമ്പാതകളിലേക്ക് കയറുന്നവർ പോക്കുവരവ് സംബന്ധിച്ച് പ്രാഥമിക ധാരണയുള്ളവർ ആയിരിക്കണമെന്ന് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെമെന്റ് ഡയറക്ടർ ജനറൽ ബ്രിഗേ.മുഹമ്മദ് അബ്ദുല്ല അൽസ ആബി പറഞ്ഞു.
വാഹനം എത്തിപ്പെടാനാകാത്ത ഇടങ്ങളിൽ കുടുങ്ങിയവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയതെന്നും പൊലീസ് എയർ വിങ് അധികൃതരും അറിയിച്ചു. യാത്രക്കായി തയ്യാറെടുക്കുന്നവർ അടിയന്തര സഹായ നമ്പറുകൾ കരുതണമെന്നും അധികൃതർ അറിയിച്ചു.
Story Highlights: Ras Al Khaimah Police awareness campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here