ശ്രീനിവാസൻ വധം; സിഎ റൗഫുമായി എൻഐഎ തെളിവെടുപ്പ് നടത്തുന്നു

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫുമായി എൻഐഎ തെളിവെപ്പ് നടത്തുന്നു. റൗഫിനെ എൻഐഎ സംഘം പാലക്കാട് എസ്പി ഓഫീസിലെത്തിച്ചു. ആർ എസ് എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ടാണ് റൗഫ് അറസ്റ്റിലായത്. (sreenivasan muders rauf nia)
Read Also: ശ്രീനിവാസന്‍ വധക്കേസ്; പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ ചോദ്യം ചെയ്യും
ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ട ആസൂത്രണം നടന്ന ഇടങ്ങളിലേക്കാണ് റൗഫിനെ കൊണ്ടുപോവുക. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് ഫണ്ട് വന്നതും എൻഐഎ അന്വേഷിക്കും. ഫണ്ട് കൈകാര്യം ചെയ്തത് റൗഫാണെന്നാണ് എൻഐഎയുടെ പക്ഷം.
കഴിഞ്ഞദിവസമാണ് പട്ടാമ്പിയിലെ വീട്ടിൽ നിന്നും റൗഫിനെ പിടികൂടിയത്. പിന്നാലെ എൻഐഎ ചോദ്യം ചെയ്യലിൽ ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചനയിൽ താൻ പങ്കെടുത്തതായി റൗഫ് വെളിപ്പെടുത്തിയിരുന്നു.
ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന് പങ്കുണ്ടെന്ന് വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് എൻഐഎ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നത്.പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതോടെ ചോദ്യം ചെയ്യൽ പോലും നടക്കാതെയായി.ഇന്നലെ അർദ്ധരാത്രിയായിരുന്നു പാലക്കാട് പട്ടാമ്പിയിലെ വീട്ടിൽ നിന്നും റൗഫിനെ എൻഐഎ സംഘം പിടികൂടിയത്. തുടർന്ന് കൊച്ചിയിലെത്തിച്ചുളള ചോദ്യം ചെയ്യലിലാണ് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ താൻ പങ്കെടുത്ത കാര്യം റൗഫ് വെളിപ്പെടുത്തിയതായി എൻഐഎ വൃത്തങ്ങൾ പറയുന്നത്.
Read Also: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തിൽ ഒളിപ്പിച്ച് സിം കാർഡ് നൽകാൻ ശ്രമം; ഭാര്യയ്ക്കും മകനുമെതിരെ കേസ്
ശ്രീനിവാസിനെ വെട്ടി കൊലപ്പെടുത്തിയ രണ്ടുപേരും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശി റഷീദും ഉൾപ്പെടെയുള്ളവർ നിലവിൽ ഒളിവിലാണ്. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ ഒളിവിൽ കഴിയുന്ന മറ്റ് 14 പ്രതികളെക്കുറിച്ച് കൂടി വിവരം ലഭിക്കുമെന്നാണ് പോലീസ് കരുത്തുന്നത്. കഴിഞ്ഞദിവസം കേസിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം എസ്പി അമീർ അലിയെയും അന്വേഷണസംഘം പിടികൂടിയിരുന്നു. ഗൂഢാലോചന, പ്രതികൾക്ക് ഒളിത്താവളം ഒരുക്കൽ, രക്ഷപ്പെടാൻ സഹായം നൽകൽ തുടങ്ങിയവ ആയിരുന്നു അമീർ അലിയുടെ പങ്ക്.
Story Highlights: sreenivasan muders ca rauf nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here