വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജിയണിന്റെ കേരളോത്സവവും കലാപ്രകടനങ്ങളും

വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജിയണിന്റെ നേതൃത്വത്തിൽ കേരളോത്സവവും കലാപ്രകടനങ്ങളും അരങ്ങേറി. എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിച്ചു.
കേരളാപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ആഫ്രിക്കയിലെ 54 രാജ്യങ്ങളിലുള്ള മലയാളികളെ ഒരുമിച്ചു ചേർത്ത് വേൾഡ് മലയാളീ ഫെഡറേഷൻ ആഫ്രിക്ക റീജിയൺന്റെ നേതൃത്വത്തിൽ കേരളോത്സവവും കലാപ്രകടനങ്ങളും നടന്നു. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ വേൾഡ് മലയാളീ ഫെഡറേഷൻ ആഫ്രിക്ക റീജിയൺ പ്രസിഡൻ്റ് ആനന്ദ് ഹരി അധ്യക്ഷത വഹിച്ചു.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
വേൾഡ് മലയാളി ഫെഡറേഷൻ രക്ഷാധികാരികൂടിയായ എൻ.കെ.പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ ജെ.രത്നകുമാർ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളീ കലാകാരന്മാരുടെ കലാപ്രകടനം ചടങ്ങിനു മാറ്റുകൂട്ടി. കേരളത്തിന്റെ തനതു കലകളായ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര തുടങ്ങിയ നൃത്തരൂപങ്ങൾ പുതു തലമുറയ്ക്ക് നവ്യാനുഭവമായി. ആഫ്രിക്കൻ പൗരന്റെ മലയാള ഗാനമാലപനവും, മലയാള ഗാനാകമ്പടിയോടെ നടത്തിയ നൃത്തവും പങ്കെടുത്തവർക്ക് കൗതുക കാഴ്ചയായി.
റീജണൽ കോ-ഓർഡിനേറ്റർ ഗിരീഷ് ആർ.ഉണ്ണിത്താൻ, സെക്രട്ടറി അയൂബി അസ്ഹരി, ട്രെഷർ സജിത്ത് മുല്ലപ്പുള്ളി, മീഡിയ കോ-ഓർഡിനേറ്റർ ജ്യോതി എസ്.കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Story Highlights: World Malayali Federation Africa Region’s Kerala festival and art performances
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here