Advertisement

​ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

November 9, 2022
2 minutes Read

​ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.

വളരെ നാളുകളായി ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് ആ മൂർച്ഛിച്ചിരിക്കുന്ന സാഹചര്യം ഉണ്ട്. അതിനിടയിലാണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തിരിക്കുന്നത്. വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു.

കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും അത്തരത്തിൽ നിയമോപദേശങ്ങൾ തേടിയിരുന്നു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Story Highlights: Governor will be removed from the post of Chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top