Advertisement

ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിൻവാതിൽ നിയമനം നടത്തുന്നു; വി ഡി സതീശൻ

November 9, 2022
Google News 1 minute Read

ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിൻവാതിൽ നിയമനം നടത്തുന്നുവെന്ന് വി ഡി സതീശൻ. ഒരു തരത്തിൽ മേയർക്ക് നന്ദി പറയണം. മേയർ കത്ത് എഴുതിയത് കൊണ്ടാണ് പിൻവാതിൽ നിയമനങ്ങളുടെ നിജസ്ഥിതി പുറത്ത് വന്നത്. ചെറുപ്പക്കാരെ വഞ്ചിച്ച് നടത്തിയ
പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യണം. യോഗ്യതകൾ ഉണ്ടായിട്ട് കാര്യമില്ല. യൂണിവേഴ്സിറ്റി നിയമനങ്ങൾക്ക് സിപിഐഎം നേതാവിന്റെ ഭാര്യയായിരുന്നാലേ കാര്യമുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.

പിൻവാതിൽനിയമനങ്ങളുടെ അധ്യായം അടഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് എങ്ങനെയാണ്. നിങ്ങൾ അടച്ചാൽ അങ്ങനെയങ്ങ് അടയുന്നതല്ല ഈ അധ്യായം. നിങ്ങൾ പറയുന്ന അസംബന്ധങ്ങൾ വിശ്വസിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് കരുതിയോ.

ഓർഡിനൻസ് ഇറക്കുന്നത് വിചിത്രം. ഉന്നത വിദ്യാഭ്യാസ മേഖലയെ കമ്യൂണിസ്റ്റുകാരെ കൊണ്ട് നിറയ്ക്കാനുള്ള ശ്രമാണ്. അത് അനുവദിക്കില്ല. തീരുമാനത്തെ പ്രതിപക്ഷം അംഗീകരിക്കില്ല. ഇപ്പോ ചാൻസലറെ മാറ്റേണ്ട ആവശ്യം സംസ്ഥാനത്ത് ഇല്ല. ഇത് തെറ്റായ കീഴ്വഴക്കമാണെന്ന് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.സുപ്രിം കോടതിയിൽ തോറ്റത് സർക്കാരും ഗവർണറുമാണ്. പ്രതിപക്ഷ നിലപാടാണ് വിജയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്’; മേയ‍ര്‍ മാപ്പുപറഞ്ഞാലും മതിയെന്ന് കെ സുധാകരൻ

ആനാവൂരിനെ എന്നാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഡയറക്ടറായി നിയമിച്ചതെന്ന് വി ഡി സതീശൻ ചോദിച്ചു. ആനാവൂർ നാഗപ്പൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറി മാത്രമാണ്. എംപ്ലോയ്മെന്റ എക്സ്ചേഞ്ച് ഡയറക്ടർ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: V D Satheesan on Letter controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here