‘ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിനുളള താക്കീത്’; വയനാട്ടിൽ ജനങ്ങൾ യുഡിഎഫിനൊപ്പം: ടി സിദ്ദിഖ്

വയനാട്ടിൽ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി നിൽക്കുന്നതിന് തെളിവാണ് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് ടി സിദ്ദിഖ് എംഎൽഎ. സിപിഐഎമ്മിന്റെ കുത്തക സീറ്റാണ് യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കമ്മിച്ചൽ റഷീദ് പിടിച്ചെടുത്തത്. ഭരണത്തിലിരിക്കുന്ന എൽഡിഎഫിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കണ്ടതെന്ന് എംഎൽഎ പറഞ്ഞു.(byelection is warning to ldf-government t siddique)
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാർഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സർക്കാർ അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തെ രഞ്ഞെടുപ്പ് ഫലമെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഉപതിരഞ്ഞെടുപ്പ്; കൽപറ്റ അസംബ്ലി മണ്ഡലത്തിലെ കണിയാമ്പറ്റ നാലാം വാർഡ് ചിത്രമൂലയിൽ യുഡിഎഫിനു മിന്നും ജയം. സിപിഎമ്മിന്റെ കുത്തക സീറ്റാണു യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കമ്മിച്ചൽ റഷീദ് പിടിച്ചെടുത്തത്. ഇത് വയനാട്ടിൽ ജനങ്ങൾ യുഡിഎഫിനു അനുകൂലമായി നിൽക്കുന്നു എന്നതിനു തെളിവാണു. ഭരണത്തിലിരിക്കുന്ന എൽ ഡി എഫിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കണ്ടു. വയനാട്ടിലെ മെഡിക്കൽ കോളേജ് മടക്കി മലയിൽ നിന്ന് കണ്ണൂർ അതിർത്തിയിൽ കൊണ്ട് വച്ച സിപിഎമ്മിനുള്ള താക്കീത് കൂടിയാണു ഈ വിജയം… വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാർഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സർക്കാർ അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തിരഞ്ഞെടുപ്പ് ഫലം
Story Highlights: byelection is warning to ldf-government t siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here