‘കട്ട പണവുമായി കോഴിക്കോട്ടേക്ക് വിട്ടോ’; ആര്യക്കെതിരെ അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ ജെബി മേത്തർ. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. സംഭവം വിവാദമായതോടെ ഭർത്താവിൻ്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രംഗത്തെെത്തി.
കട്ടപണവുമായി പോകാനാണ് മഹിളാ കോൺഗ്രസ് പെട്ടി സമർപ്പിക്കുന്നത്. ഇതിൽ അധിക്ഷേപമില്ല. പ്രതീകാത്മക സമരമാണ്. ഭർത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയർ രാജിവെക്കുന്നത് വരെ മഹിളാ കോൺഗ്രസ് സമരം തുടരുമെന്നും ജെബി മേത്തർ പ്രതികരിച്ചു.
അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ പ്രതിഷേധം ഇന്നും തുടരുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു. നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പോയി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
Read Also: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്
ഇതിനിടെ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടിസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടിസ് അയയ്ക്കും.
Story Highlights: Jebi Mather Abusive Comment Against Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here