Advertisement

കെ. സുധാകരന്റെ ഉള്ളിൽ കാവി, പുറമേ ഖദർ, അദ്ദേഹം ബി.ജെ.പി യിലേക്ക് പോകും; എം.വി ജയരാജൻ

November 10, 2022
2 minutes Read
K. Sudhakaran BJP relation MV Jayarajan

ഉള്ളിൽ കാവിയും പുറമേ ഖദറുമുള്ളയാളാണ് സുധാകരനെന്നും അദ്ദേഹം ഏത് സമയവും ബി.ജെ.പി യിലേക്ക് പോകുമെന്നും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന കെ. സുധാകരൻ്റെ പ്രസ്ഥാവന കുറ്റസമ്മതമ്മല്ല. ഇനിയും അവരുമായി ബന്ധമുണ്ടാക്കുമെന്നതിൻ്റെ തെളിവാണ്. ( K. Sudhakaran BJP relation MV Jayarajan ).

സുധാകരൻ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപമാനവും വെല്ലുവിളിയുമാണ്. കോൺഗ്രസിന് ഭാവിയില്ലെന്ന് കണ്ടാണ് ഈവിധത്തിലുള്ള നിലപാട് അദ്ദേഹം സ്വീകരിക്കുന്നത്. ഇത് ബി.ജെ.പിയുമായുളള വിലപേശലാണോയെന്ന് സംശയിക്കണം. ബി.ജെ.പിയിലേക്ക് പോകുമെന്ന് ആവർത്തിച്ച് പറയുകയാണ് സുധാകരൻ.

ഇ.പി ജയരാജനെ വധിക്കാൻ സുധാകരൻ അയച്ചത് ആർ.എസ്.എസുകാരായ ശശിയെയും ദിനേശനെയുമാണ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സുധാകരൻ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലെത്തിയിരുന്നു.
സുധാകരന് ആർ.എസ്.എസുമായി വേർപ്പെടുത്താനാകാത്ത ബന്ധമാണുള്ളത്. ഡി സി സി ഓഫീസ് പിടിച്ചെടുക്കാനും ആർ.എസ്.എസുകാരെ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസാണെന്നും ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല.

ഗവർണർക്കെതിരായ ഓർഡിനൻസ് മുസ്ലിം ലീഗ് ചർച്ച ചെയ്യും. ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യൂണിവേഴ്സിറ്റി നിയമനങ്ങളിൽ പ്രശനങ്ങൾ ഉണ്ടെന്നത് സത്യമാണ്. രാഷ്ട്രീയ നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. കേരളത്തിലെ സ്ഥിതിവിശേഷം നോക്കിയാൽ എതിർക്കേണ്ടി വരും. വി ഡി സതീശൻ പറയുന്നതിലും കാര്യമുണ്ട്.
ഓർഡിനൻസ് നിയമസഭയിൽ എത്തുമ്പോൾ പ്രതിപക്ഷത്തിന് ഒറ്റ ശബ്ദമായിരിക്കും.

ഹക്കിം ഫൈസിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളുമായി ചർച്ച നടത്തുമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. ടെലഫോണിലൂടെ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. കൂടിയാലോചിക്കും എന്ന് പറഞ്ഞ വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Story Highlights: K. Sudhakaran BJP relation MV Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top