Advertisement

കെ. സുധാകരന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവന, വിശദീകരണം നൽകേണ്ടത് കോൺഗ്രസാണ്; പി.കെ കുഞ്ഞാലിക്കുട്ടി

November 10, 2022
2 minutes Read
PK. Kunhalikutty reaction k. Sudhakaran's RSS relation

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസാണെന്നും ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല. ( PK. Kunhalikutty reaction k. Sudhakaran’s RSS relation ).

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

ഗവർണർക്കെതിരായ ഓർഡിനൻസ് മുസ്ലിം ലീഗ് ചർച്ച ചെയ്യും. ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യൂണിവേഴ്സിറ്റി നിയമനങ്ങളിൽ പ്രശനങ്ങൾ ഉണ്ടെന്നത് സത്യമാണ്. രാഷ്ട്രീയ നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. കേരളത്തിലെ സ്ഥിതിവിശേഷം നോക്കിയാൽ എതിർക്കേണ്ടി വരും. വി ഡി സതീശൻ പറയുന്നതിലും കാര്യമുണ്ട്.
ഓർഡിനൻസ് നിയമസഭയിൽ എത്തുമ്പോൾ പ്രതിപക്ഷത്തിന് ഒറ്റ ശബ്ദമായിരിക്കും.

ഹക്കിം ഫൈസിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളുമായി ചർച്ച നടത്തുമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. ടെലഫോണിലൂടെ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. കൂടിയാലോചിക്കും എന്ന് പറഞ്ഞ വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Story Highlights: PK. Kunhalikutty reaction k. Sudhakaran’s RSS relation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top