സെമിഫൈനലിലെ നാണംകെട്ട പരാജയം; സഞ്ജുവിനായി വാദിച്ച് ട്വിറ്റർ ലോകം

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണായി വീണ്ടും വാദിച്ച് ട്വിറ്ററാറ്റി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെയാണ് സഞ്ജുവിനായി വീണ്ടും ട്വിറ്റർ ലോകം രംഗത്തുവന്നത്. ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടാവേണ്ടതായിരുന്നു എന്നും ഇനിയെങ്കിലും താരത്തിന് തുടരവസരങ്ങൾ നൽകണമെന്നും ട്വിറ്റർ ഹാൻഡിലുകൾ ആവശ്യപ്പെടുന്നു. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി അടക്കമുള്ളവർ സഞ്ജുവിനു വേണ്ടി രംഗത്തുവന്നു.
സെമിഫൈനലിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.
Story Highlights: twitter sanju samson india t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here