Advertisement

വ്യാജ മെയില്‍ ഐഡിയുണ്ടാക്കി തട്ടിപ്പ്; എസ്.ബി.ഐയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തവർ പിടിയിൽ

November 11, 2022
2 minutes Read
fake mail id stole Rs 25 lakh from SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘാംഗങ്ങളെ ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിനോദ് കുമാര്‍, അനൂജ് ശര്‍മ്മ എന്നിവരാണ് പിടിയിലായത്. വ്യാജ ഇ-മെയില്‍ ഐഡി നിര്‍മ്മിച്ച് പ്രമുഖസ്ഥാപനത്തിന്റെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇവരെ പിടികൂടിയത്. ( fake mail id stole Rs 25 lakh from SBI ).

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കാര്‍ ഡീലര്‍ ഷോറൂമിന്റെ പേരില്‍ മെയില്‍ ഐഡി നിര്‍മ്മിച്ച് സ്ഥാപനത്തിന്റെ പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പണം പിന്‍വലിക്കുന്നതാണ് പ്രതികളുടെ രീതി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലക്കാട് ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Story Highlights: fake mail id stole Rs 25 lakh from SBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top