കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

മലപ്പുറം കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ ഖാദറലി ഷെയ്ഖ് ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവള സാറ്റലൈറ്റ് ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് എത്തിയവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ. ഇതിലുള്ള രണ്ട് പേർ തമ്മിലാണ് തർക്കമുണ്ടായതും കൊലപാതകത്തിലേക്ക് എത്തിയതും.
Story Highlights: foreign worker killed by friend malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here