Advertisement

ദൂരപരിധി ലംഘിച്ചുള്ള മത്സ്യബന്ധനം: കര്‍ശനനടപടിയെടുക്കാന്‍ തീരുമാനം

November 11, 2022
1 minute Read

തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ദൂരപരിധിലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തരം യാനങ്ങളെ കണ്ടെത്തി നടപടിയെടുക്കാന്‍ ഓപ്പറേഷന്‍ തീരനിരീക്ഷണം എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. കോസ്റ്റല്‍ പൊലീസ്, മറ്റൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ സംയുക്തമായാണ് ഡ്രൈവ് നടത്തുക. യോഗത്തില്‍ എ.ഡി.എം, സബ് കളക്ടര്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി, ഫീഷറീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: Illegal fishing: Decision to take strict action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top