Advertisement

ജിയോ 5ജി 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു

November 11, 2022
1 minute Read

റിലയൻസ് ജിയോയുടെ 5ജി സേവനം 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. രാജസ്ഥാനിലെ നത്ദ്വാര, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് കൂടിയാണ് ജിയോ 5ജി സേവനം വ്യാപിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലായിരുന്നു ജിയോ 5ജി സേവനം നൽകിയിരുന്നത്.

പുതിയ നഗരങ്ങളിലുള്ളവർക്ക് മൈ ജിയോ ആപ്പിൽ ഇൻവൈറ്റ് ലഭിക്കുന്നതനുസരിച്ച് 5ജി നെറ്റ്‌വർക്കിലേക്ക് മാറാം. 5ജി സേവനം ലഭ്യമാവുന്ന മൊബൈൽ ഫോണുകളിൽ മാത്രമേ ഇത് സാധിക്കൂ. ഇങ്ങനെ 5ജി സേവനം ലഭിക്കുന്നവർക്ക് സെക്കൻഡിൽ 500 മെഗാബിറ്റ്സ് മുതൽ 1 ജിഗാബിറ്റ്സ് വരെ വേഗതയുള്ള പരിധിയില്ലാത്ത 5ജി ഡേറ്റയും ജിയോ നൽകുന്നുണ്ട്. 5ജി സേവനത്തിനായി പുതിയ സിം കാർഡ് വാങ്ങേണ്ടതില്ല.

Story Highlights: jio 5g extended 4 cities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top