Advertisement

വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപണം, കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തി യുവാവ്; വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു

November 11, 2022
1 minute Read

മധ്യപ്രദേശിൽ 22 കാരിയായ കാമുകിയെ യുവാവ് കഴുത്തറുത്തു കൊന്നു. ജബൽപൂരിലെ ഒരു റിസോർട്ടിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ വീഡിയോ പ്രതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ ക്ലിപ്പ് പോസ്റ്റ് ചെയ്ത പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് തിൽവാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ലക്ഷ്മൺ സിംഗ് ജാരിയ പറഞ്ഞു.

ജബൽപൂർ ജില്ലയിലെ കുന്ദം സ്വദേശിനിയായ ശിൽപ മിശ്രയെ നവംബർ എട്ടിന് റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തറുത്ത മൃതദേഹം വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്നു. റിസോർട് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. അന്വേഷണം നടക്കുന്നതിനിടെ പ്രതി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു. പ്രതി യുവതിയുടെ മുഖത്ത് നിന്നും ബെഡ്‌ഷീറ്റ് ഉയർത്തുകയും തന്നെ ഒറ്റിക്കൊടുക്കരുതെന്ന് പറയുന്നതും വീഡിയോയിൽ കാണാം.

പ്രതി ഗുജറാത്ത് സ്വദേശിയാണ്. കുറ്റം സമ്മതിക്കുന്ന മറ്റൊരു വിഡിയോയും ഇയാൾ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ ബിസിനസ് പങ്കാളിയുമായി യുവതിക്ക് ബന്ധമുണ്ടെന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ജബൽപൂരിലെത്തിയെന്നും പ്രതി പറയുന്നു. ബിസിനസ് പങ്കാളിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതി അവകാശപ്പെട്ടു. ഇയാൾ ഒളിവിലാണ്.

Story Highlights: Madhya Pradesh Man Allegedly Kills Girlfriend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top