Advertisement

തമിഴ്നാട്ടിൽ ഹിന്ദി വിട്ട് അമിത് ഷാ; ഏകഭാഷ നിലപാടിൽ മലക്കം മറിഞ്ഞു

November 12, 2022
2 minutes Read

ഹിന്ദി ഏകഭാഷ നിലപാടിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നത വിദ്യഭ്യാസ രംഗത്ത് തമിഴ് ഭാഷയിൽ പഠിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവരുടെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഇതിലൂടെ തമിഴ് ഭാഷയെ വളർത്താൻ സാധിക്കും. ഇന്ത്യാ സിമൻ്റ്സ് എഴുപത്തി അഞ്ചാം വാർഷിക ആഘോഷ വേളയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

ഹിന്ദി ഏകഭാഷാ നയത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ നിന്നും ഉയർന്നത്. ഈ നിർദേശം മുന്നോട്ടുവച്ച സമിതിയുടെ അധ്യക്ഷൻ കൂടിയായിരുന്നു അമിത് ഷാ.

Story Highlights: Chennai Amit Shah Praises Tamil Urges State to Offer Medical Technical Education in Mother Tongue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top