‘ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി പൊലീസ്’; പരിഹാസവുമായി കെ സുരേന്ദ്രൻ

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇതിന് മറുപടിയായി ട്രോൾ പങ്കിടുകയാണ് കെ സുരേന്ദ്രൻ.(k surendran fb post troll against sandeepanandagiri)
Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം
വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിന് പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രമാണ് അദ്ദേഹം പങ്കിടുന്നത്. ഷിബു സ്വാമി സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ് എന്ന വാചകവും ട്രോളിനൊപ്പമുണ്ട്.
2018 ഒക്ടോബർ 27ന് പുലർച്ചെ ആണ് ആശ്രമത്തിൽ തീപിടുത്തം. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു.
Story Highlights: k surendran fb post troll against sandeepanandagiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here