‘ഡൽഹി പടക്കവും ചീറ്റി, കെട്ടിച്ചമച്ച ജൽപ്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രം’; സന്തോഷം പങ്കുവച്ച് കെ ടി ജലീൽ

കശ്മീര്‍ പരാമര്‍ശത്തില്‍ തനിക്കെതിരെ സമർപ്പിച്ച ഹര്‍ജി ഡൽഹി കോടതി തള്ളിയതിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. കെട്ടിച്ചമച്ച ജല്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രമാണെന്നും സംഘിയുടെ രാജ്യദ്രോഹപരാതി കോടതി തള്ളിയെന്നും ജലീൽ പ്രതികരിച്ചു. (kt jaleel reacts to petition filed against him on kashmir reference)
ഒടുവിൽ ഡൽഹി പടക്കവും ചീറ്റിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലിനെതിരെ ഹര്‍ജി നല്‍കിയത്.
Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….
കെട്ടിച്ചമച്ച ജൽപ്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രം. എന്തൊക്കെയായിരുന്നു പുകിൽ. പോലീസ് നടപടി ഭയന്ന് ജലീൽ ഡൽഹി വിട്ടോടി! ജലീലിനെ കുരുക്കാൻ ഡൽഹി പോലീസ് വലവീശി! ഇക്കുറി ജലീൽ അകത്താകും! ജലീൽ രാജ്യദ്രോഹിയോ? അങ്ങിനെ എന്തൊക്കെ തലക്കെട്ടുകൾ. അവസാനം ഡൽഹി പടക്കവും ചീറ്റിപ്പോയി.
പ്രതിഫലം പറ്റാതെ കോടതിയിൽ സഹായിച്ച കുറ്റിപ്പുറം സ്വദേശി സഖാവ് രാംദാസേട്ടൻ്റെ മകനും എസ്എഫ്ഐ നാഷണൽ കമ്മിറ്റി മുൻ അംഗവും അനുജ സഹോദര സുഹൃത്തുമായ അഡ്വ: സുഭാഷ് ചന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കശ്മീർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെടിജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് നേരത്തെ വന്‍ വിവാദമായത്. ‘പാക് അധീന കശ്മീർ’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.
Story Highlights: kt jaleel reacts to petition filed against him on kashmir reference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here