കത്ത് വിവാദം; ബി.ജെ.പിയുടെ അജണ്ട തുറന്നു കാണിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രചാരണത്തിനൊരുങ്ങി സി.പി.ഐ.എം. ബി.ജെ.പിയുടെ അജണ്ട തുറന്നു കാണിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. കോർപ്പറേഷനും മേയർക്കുമെതിരായ കള്ള പ്രചാരണങ്ങൾ തുറന്നു കാണിക്കണമെന്നാണ് ആവശ്യം.
എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടികൾ തീരുമാനിക്കും. പാർട്ടി അന്വേഷണത്തിൽ തീരുമാനമെടുത്തില്ല. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്ത് നൽകിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ മൊഴി നൽകി.
വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരും മൊഴി നൽകി. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് രാവിലെ മൊഴിയെടുത്തിരുന്നു.
ഇന്നലെയാണ് കത്ത് വിവാദത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് മേധാവി നിർദേശം നൽകിയത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണക്കുകയാണ് സിപിഐഎം. ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിൻറെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു.
Story Highlights: letter controversy arya rajendran BJP’s agenda CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here