സ്‌കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ സ്‌കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ സ്വദേശി അംജിത് ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പൊലീസ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. ഏഴാംകുളം സ്വദേശിനിയായ യുവതിയാണ് എംആര്‍ഐ സ്‌കാനിങിന് വേണ്ടി അംജിത്തിന്റെ സ്‌കാനിങ് സെന്ററിലെത്തിയത്. വസ്ത്രം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി സംശയം തോന്നിയതോടെയാണ് യുവതി ബഹളം വച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റേഡിയോഗ്രാഫറെ പിടികൂടുകയായിരുന്നു.
Read Also: പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കതിരെ പോക്‌സോ വകുപ്പ് ചുമത്തി
പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെങ്കിലും യുവതി ഉറച്ചുനിന്നതോടെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് അയക്കും.
Story Highlights: Radiographer arrested for capture woman’s photo while changing clothes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here