Advertisement

ഗുജറാത്തിൽ ബിജെപിക്ക് വിമത ഭീഷണി രൂക്ഷം; സീറ്റ് ലഭിക്കാത്ത സിറ്റിംഗ് എംഎൽഎ അടക്കം 5 പേർ വിമതരായി മത്സരിക്കും

November 13, 2022
2 minutes Read
bjp face rebel candidate threat gujrat election 2022

ഗുജറാത്തിൽ ബിജെപിക്ക് വിമത ഭീഷണി രൂക്ഷം. എസ്ടി മോർച്ച അധ്യക്ഷൻ ഹർഷദ് വാസവ വിമതനായി നമ്മനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗുജറാത്തിൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ രഹസ്യ ധാരണയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്ത് വന്നു. ( bjp face rebel candidate threat Gujrat election 2022 )

ഭരണ വിരുദ്ധ വികാരത്തെ മാറികടക്കാൻ മുതിർന്ന നേതാക്കളെ തഴഞ്ഞ് കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള തീരുമാനം, ഗുജറാത്തിൽ ബിജെപിക്ക് തലവേദനയായി. സീറ്റ് ലഭിക്കാത്ത സിറ്റിംഗ് എംഎൽഎ അടക്കം 5 പേര് വിമതരായി മത്സരിക്കും. മുൻ എംഎൽഎയും എസ്ടി മോർച്ച അധ്യക്ഷനുമായ ഹർഷദ് വാസവ, നൻദൂദ് മണ്ഡലത്തിൽ വിമതനായി മത്സരിക്കും. ഡോ ദർശന ദേശ് മുഖിനെയാണ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. മറ്റു നിരവധി നേതാക്കൾ മറ്റു പാർട്ടികളിൽ അവസരങ്ങൾ തേടുന്നു എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയെ തോല്പ്പിക്കാനും, ബിജെപി ക്ക് അധികാരം നിലനിർത്താനും ബിജെപി യും കോൺഗ്രസ്സും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കോണ്ഗ്രസ് പ്രചരണവാഹനം ബിജെപി വാഹനത്തെ വലിച്ചു കയറ്റുന്ന ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ടാണ് ആം ആദ്മി പാർട്ടി ഈ ആരോപണം ഉന്നയിച്ചത്. ഗുജറാത്തിൽ 9 പേറുകളുള്ള നാലാം ഘട്ട സ്ഥാനാർഥി പട്ടിക കോണ്ഗ്രസ് പുറത്ത് വിട്ടു. ഇതോടെ 105 സ്ഥാനാർഥി കളെ കോണ്ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

Story Highlights: bjp face rebel candidate threat Gujrat election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top