തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചു വീണ് പെണ്‍കുട്ടി; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചു വീണ് പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ. തെറിച്ചുവീണ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയായിരുന്നു സംഭവം. പുലര്‍ച്ചെ 5.30ന് ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു തീവണ്ടിയില്‍ കയറുമ്പോഴാണ് അപകടം. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയത്. തുടർന്ന് കാൽതെറ്റിയ പെൺകുട്ടി താഴെ വീഴുകയായിരുന്നു. ഓടിയെത്തിയ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ ട്രാക്കിലേക്ക് പെൺകുട്ടി വീണുപോകാതെ രക്ഷപ്പെടുത്തുകയായിരുന്നു.
ആർപിഎഫ് ഉദ്യോഗസ്ഥന്റെ കൃത്യമായിട്ടുള്ള ഇടപെടലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്. ദൃശ്യങ്ങളിലും അത് വളരെ വ്യക്തമാണ്. പെൺകുട്ടിയുടെ പിതാവാണ് ട്രെയിൻ എടുത്ത സമയത്ത് ഓടി കയറാൻ ആവശ്യപ്പെട്ടത് എന്നാണ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ അറിയാൻ സാധിച്ചിട്ടുള്ളത്.
പെൺകുട്ടി ഓടി കയറുമ്പോൾ ഉദ്യോഗസ്ഥൻ സമീപത്തായി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞൊടിയിടയിൽ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. പെൺകുട്ടി ട്രാക്കിലേക്ക് വീഴാൻ ഏറെ സാധ്യത ഉണ്ടായിരുന്നു. ട്രാക്കിലേക്ക് വീണ് അടിയിലേക്ക് പോകാൻ പോയ പെൺകുട്ടിയെ കൃത്യമായിട്ട് വലിച്ച് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ കൈയിൽ ലഗേജും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടി ട്രാക്കിനുള്ളിലേക്കും വീഴാൻ സാധ്യത ഏറെയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.
Story Highlights: Girl falls while boarding train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here