ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദ്ദിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം നീറമൺകരയിൽ ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ചു സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ( neeramankara attack culprits arrest )
കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌കർ,അനീഷ് എന്നിവർ ഇന്നലെയാണ് പോലീസിന് മുൻപിൽ കീഴടങ്ങിയത്. പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെയ്യാറ്റിൻകര സ്വദേശി പ്രദീപിന് മർദനമേറ്റത്.
സംഭവത്തിൽ വീഴ്ച സംഭവിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു.എ.എസ്.ഐ മനോജിനെ സസ്‌പെൻഡ് ചെയ്യുകയും, എസ്.ഐ സന്തുവിനെതിരെ വകുപ്പ്തല നടപടിക്കും നിർദേശം നൽകിയിരുന്നു.
Story Highlights: neeramankara attack culprits arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here